
മോഹൻലാലിന്റെ ദീപാവലി റിലീസായി എത്തുന്ന മോൺസ്റ്റർ എന്ന ചിത്രത്തിന് യു.എ. ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി ഇല്ല. യു.എ.ഇയിലാകട്ടെ ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
പുലിമുരുകന് ശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്, പുലിമുരുകന്റെ രചയിതാവ് ഉദയ് കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും. ഒക്ടോബർ 21നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. എൽ.ജി,ബി,ടി.ക്യു രംഗങ്ങളാണ് ഗൾഫ് മേഖലയിൽ ചിത്രത്തിന് പ്രദർശനാനുമതി നൽകുന്നതിലേക്ക് നയിച്ചതെന്നാണ് മൂവി ട്രാക്കേഴ്സായ ലെറ്റസ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സതീഷ് കുറുപ്പ് ആണ് മോൺസ്റ്ററിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, സംഘട്ടനം സ്റ്റണ്ട് സിൽവ, വസ്!*!ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.