kk

ടെന്നീസ് ലോകത്തെ ഇതിഹാസ താരങ്ങളാണ് വില്യംസ് സഹോദരിമാരായ വീനസും സെറീനയും. ടെന്നീസ് ലോകത്ത് വെന്നിക്കൊടി പാറിച്ച താരങ്ങളുടെ ജീവിതത്തിലെ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കടബാദ്ധ്യത തീർക്കുന്നതിന് ഫ്ലോറിഡയിലെ ഇരുവരുടെയും കുടുംബവീട് ഇപ്പോൾ ലേലത്തിൽ വച്ചിരിക്കുകയാണ്. ഫ്ലോറിഡയിലെ പാം ബീച്ച് ഗാർഡൻസിലാണ് പത്ത് ഏക്കർ സ്ഥലത്ത് വീട് സ്ഥിതി ചെയ്യുന്നത്. ടി.എം.എസ് സ്പോർട്സാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നച്.

ഫ്‌ളോറിഡയിലെ പാം ബീച്ച് ഗാർഡൻസിലാണ് പത്ത് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടുള്ളത്. ടി.എം.എസ്. സ്‌പോർട്സാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സെറീനയുടെയും വീനസിന്റെയും രണ്ടാനമ്മയായ ലക്കിഷ ജുവാനിറ്റ വായ്പയായി വാങ്ങിയ പണം തിരിച്ചടയ്ക്കാത്തതിനെത്തുടർന്നാണ് വീട് ലേലത്തിനു വയ്ക്കേണ്ടി വന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് ലക്കിഷ ഒരു ബിസിനസ് നടത്തുന്നതിനായി ഡേവിഡ് സൈമൺ എന്ന വ്യക്തിയിൽ നിന്നും 2,55,000 ഡോളർ ( 2 കോടി 10 ലക്ഷം രൂപ) വായ്പയായി വാങ്ങിയിരുന്നു. റിച്ചാർഡ് വില്യംസുമായി ബന്ധം പിരിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ വ്യാജ ഒപ്പ് ഇട്ടശേഷം വീട് പണയപ്പെടുത്തിയാണ് ഇവർ പണം വാങ്ങിയത്. ബിസിനസ് തകരുകയും ലക്കിഷ പണം തിരിച്ചടയ്ക്കാതെ വരികയും ചെയ്തതോടെ ഡേവിഡ് അഞ്ചുവർഷമായി അത് തിരികെ നേടാനുള്ള ശ്രമങ്ങളിലായിരുന്നു. r നിലവിൽ പലിശയടക്കം 5,84,000 ഡോളറാണ് (4 കോടി 81 ലക്ഷം രൂപ) ലക്കിഷ തിരിച്ചടയ്ക്കേണ്ടത്. 1.42 മില്യൺ ഡോളറാണ് (11 കോടി രൂപ ) അടിസ്ഥാന വില.

നാല് കിടപ്പുമുറികൾ, മൂന്ന് ബാത്ത് റൂമുകൾ, രണ്ട് ടെന്നീസ് കോർട്ടുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന സൗകര്യങ്ങൾ. 981ൽ നിർമ്മിക്കപ്പെട്ട വീട് 1995 ലാണ് റിച്ചാർഡ് വില്യംസ് വാങ്ങിയത്. 1980ൽ പണി കഴിപ്പിച്ച വീടിന് ഇപ്പോൾ സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. കൂടുതൽ പണം നൽകുന്ന ബിഡർക്കായി കാത്തിരിക്കുകയാണെന്ന് ലേല നോട്ടീസിൽ വ്യക്തമാക്കുന്നു. കൗമാരകാലഘട്ടത്തിലാണ് വീനസും സെറീനയും പിതാവിനൊപ്പം ഈ വീട്ടിലേക്ക് എത്തുന്നത്. ഇരുവർക്കും പരിശീലനം നൽകുന്നതിന് വേണ്ടി റിച്ചാർഡ് ഇവിടെ രണ്ട് ടെന്നീസ് കോർട്ടുകൾ കൂടി നിർമിക്കുകയായിരുന്നു.