
ശ്രീനഗർ: ജമ്മു കാശ്മീരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ഹർമേനിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനിയെ പിടികൂടിയതായി കാശ്മീർ സോൺ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
'ഹാർമെൻ ഷോപ്പിയാനിൽ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ ഉത്തർപ്രദേശ് കനൂജ് സ്വദേശികളായ മോനിഷ് കുമാർ, രാം സാഗർ എന്നീ തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശം വളഞ്ഞു.'- എന്ന് കാശ്മീർ സോൺ പൊലീസ് ഇന്ന് പുലർച്ചെ മൂന്നരയോടെ ട്വീറ്റ് ചെയ്തിരുന്നു.
കുറച്ച് സമയത്തിന് ശേഷം ഇമ്രാൻ ബഷീർ ഗനിയെ അറസ്റ്റ് ചെയ്തെന്ന് അറിയിച്ച് കാശ്മീർ സോൺ പൊലീസ് മറ്റൊരു ട്വീറ്റും ചെയ്തിട്ടുണ്ട്. ഷോപ്പിയാനിൽ കഴിഞ്ഞ ശനിയാഴ്ച ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
Hybrid #terrorist of proscribed #terror outfit LeT Imran Bashir Ganie of Harmen #Shopian who lobbed grenade #arrested by Shopian police. Further #investigation and raids are going on: ADGP Kashmir@JmuKmrPolice https://t.co/nP8xixR8GG
— Kashmir Zone Police (@KashmirPolice) October 17, 2022