sachin-arya

സച്ചിൻദേവ് എംഎൽഎയ‌്ക്ക് ജന്മദിനാശംസകൾ നേർന്ന് ഭാര്യയും തിരുവനന്തപുരം കോർപ്പറേഷൻ മേയറുമായ ആര്യ രാജേന്ദ്രൻ. സച്ചിൻ ഏട്ടൻ എന്ന പതിവ് വിളിക്ക് പകരം 'സാഷ്' എന്ന് വിളിച്ചാണ് ആര്യ, പ്രിയതമനോടുള്ള സ്നേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇക്കഴിഞ്ഞ സെപ്‌തംബർ നാലിനാണ് ബാലുശേരി എംഎൽഎയായ കെ എം സച്ചിൻദേവ് മേയർ ആര്യ രാജേന്ദ്രനെ വിവാഹം കഴിച്ചത്. ബാലസംഘം-എസ് എഫ് ഐ പ്രവർത്തനങ്ങളിലൂടെയുള്ള പരിചയം പ്രണയത്തിലേക്ക് കടക്കുകയായിരുന്നു.

ജന്മദിനാശംസകൾ sach❤🥰

Adv. K M Sachin Dev

Posted by Mayor Arya Rajendran S on Monday, 17 October 2022

കഴിഞ്ഞ ദിവസങ്ങളിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നടത്തിയ 'തെക്ക്-വടക്ക്' വിവാദപരാമർശത്തിൽ വിവാഹം ചിത്രം പങ്കുവച്ചുകൊണ്ടാണ് ആര്യ പ്രതികരിച്ചത്. തെക്കും വടക്കും ഒന്നാണെന്ന കുറിപ്പോടെയായിരുന്നു ചിത്രം ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ‌്തത്.

തെക്കും വടക്കും ഒന്നാണ്....❤
Adv. K M Sachin Dev

Posted by Mayor Arya Rajendran S on Sunday, 16 October 2022