
ലണ്ടൻ: കലാപ്രേമികളായ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് 2005ൽ തുടക്കം കുറിച്ച 'ശ്രുതി' എന്ന സംഘടനയുടെ വാർഷികാഘോഷം മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അരങ്ങേറുകയാണ്. 2022 ഒക്ടോബർ 22 ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് യോർക്ക് ക്വീൻ മാർഗരറ്റ് സ്കൂളിൽ വച്ചാണ് ആഘോഷം.
കേരളത്തിലെ ആധുനിക എഴുത്തുകാരുടെ മുൻ നിരയിലുള്ള സക്കറിയയാണ് ഈ വർഷത്തെ മുഖ്യാതിഥി. 1979ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2004ൽ കേന്ദ്രസാഹിത്യ അക്കാദമിപുരസ്കാരം, 2019ൽ വള്ളത്തോൾ പുരസ്കാരം, 2020ൽ എഴുത്തച്ഛൻ പുരസ്‌കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുള്ള അദ്ദേഹം "വിധേയൻ" എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന പേരിലും പ്രശസ്തനാണ്.
ശ്രുതി ആഘോഷത്തിൽ പങ്കെടുക്കാൻ മാത്രമായി കേരളത്തിൽ നിന്നെത്തുന്ന അമ്മന്നൂർ രജനീഷ് ചാക്യാരും സംഘവും അവതരിപ്പിക്കുന്ന കൂടിയാട്ടമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ശ്രുതി കൂട്ടായ്മയിലെ അംഗങ്ങൾ ഒരുക്കുന്ന നവരസനൃത്തശില്പം, സംഗീതസന്ധ്യ, സക്കറിയയുടെ കഥ ആസ്പദമാക്കിയുള്ള നാടകം, കുട്ടികൾ ഒരുക്കുന്ന ലഘുനാടകം, മൂകാഭിനയം തുടങ്ങിയവയാണ് മറ്റു പരിപാടികൾ.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
Email - sruthiexcom@gmail.com
Phone - Shameel 07708 704457 / Sojan 07515 995704 / Rejani 079756 60979
Website - www.sruthionline.com