
ബംഗളൂരു : കേരളത്തിന്റെ മണ്ണിലൂടെ ആവേശത്തിരയിളക്കി കടന്നുപോയ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ഇപ്പോൾ ആയിരം കിലോമീറ്ററും താണ്ടി കർണാടകയിലൂടെ യാത്ര തുടരുകയാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നതിനാൽ യാത്രയ്ക്ക് അവധിയായിരുന്നു. ഈ വേള കർണാടകയിലെ പ്രദേശവാസികളുമായി സംവദിക്കാൻ രാഹുൽ സമയം കണ്ടെത്തി. ഈ സംവാദത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Mr @RahulGandhi :
— Supriya Bhardwaj (@Supriya23bh) October 17, 2022
I don’t use sunscreen…
मेरी माँ ने मेरे लिए Sunscreen भेजी है लेकिन मैं इस्तेमाल नही करता pic.twitter.com/VTNTWHLHiZ
പകൽ സൂര്യപ്രകാശമേറ്റുള്ള നടത്തത്തിലും മുഖത്തിന്റെ കാന്തി നഷ്ടമാകുന്നില്ലെന്നും രാഹുൽ ഏത് സൺസ്ക്രീനാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു ഒരു യുവാവ് ചോദിച്ചത്. ഇതിനുള്ള മറുപടിയായി രാഹുൽ പറഞ്ഞത് എന്റെ അമ്മ തന്നുവിട്ടിട്ടുണ്ടെങ്കിലും ഞാൻ അത് ഉപയോഗിക്കുന്നില്ലെന്നായിരുന്നു. ഇതിന് മറുപടിയായി ചോദ്യം ചോദിച്ചയാൾ താങ്കളുടെ മുഖ്യം തിളങ്ങുന്നുണ്ടെന്ന് അഭിനന്ദിക്കുകയും ചെയ്തു. കർണാടകയിലെ ബെല്ലാരിയിലാണ് ഭാരത് ജോഡോ യാത്ര ഇപ്പോൾ ക്യാമ്പ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പ് സൈറ്റിലൊരുക്കിയ പോളിംഗ് ബൂത്തിലാണ് രാഹുൽ വോട്ട് രേഖപ്പെടുത്തിയത്.