സിസിപിയെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ചൈനക്കാര്‍ എന്താണ് പറയുന്നത് എന്ന് ലോകത്തിന് വ്യക്തമാണ്. ചൈനയെ നയിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി എന്നാല്‍ ജനറല്‍ സെക്രട്ടറി ആണ്. ജനറല്‍ സെക്രട്ടറി എന്നാല്‍ - അത് ഷീ ജിന്‍ പിങാണ്. 2012ല്‍ ആണ് ഷീ ജിന്‍ പിങ് ജനറല്‍ സെക്രട്ടറി ആയി സ്ഥാനം ഏറ്റെടുത്തത്.

ഇപ്പോള്‍ 10 വര്‍ഷം ആയിരിക്കുന്നു. ഷീ ജിന്‍ പിങ് സെക്രട്ടറി സ്ഥാനം അഴിച്ചു വയ്ക്കാന്‍ സമയം ആയിരിക്കുന്നു - ഒരു തേഡ് ടേം ഷീ സ്വപ്നം കാണുന്നു, ചൈനയെ ഭരിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ കാലവും ചൈനീസ് പ്രസിഡന്റ് ആയിരിക്കാന്‍ ആഗ്രഹിക്കുന്നു.