ഹമ്പന്‍തോട്ട തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് നല്‍കിയതു മുതല്‍ ശ്രീലങ്ക ചൈനയുടെ കര വലയത്തില്‍ ആണ്. ഇന്ന് ഒരു പരിധി വരെ ശ്രീലങ്കയെ നിയന്ത്രിക്കുന്നത് പോലും ചൈനയാണ് എന്ന് പറയാം. ശ്രീലങ്കയിലെ ചൈനീസ് സാന്നിധ്യം ഏറെ ബാധിക്കുന്നത് നമ്മളെ തന്നെ ആണ് - ഇന്ത്യയെ. പ്രത്യേകിച്ച് തമിഴ്നാടിനെ, കാരണം ശ്രീലങ്കയുമായി ഏറെ അടുത്തു സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണല്ലോ തമിഴ്നാട്. ശ്രീലങ്കയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സാന്നിധ്യം തമിഴ്നാടിനെ കൂടുതല്‍ ജാഗരൂകര്‍ ആക്കുന്നു.

modi-xi-jinping

ഇപ്പോഴിതാ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പും അത്തരത്തില്‍ ഭയക്കാന്‍ തക്ക വണ്ണത്തിലുള്ളത് ആണ്. ലങ്കയിലെ ഹൈടെക് ഗാഡ്‌ജെറ്റുകളുടെ വിന്യാസം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് സംസ്ഥാന രഹസ്യ അന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.