മാസത്തിൽ ഒരു പുതിയ വിവാദം എന്നതാണ് നമ്മുടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കണക്ക്. പക്ഷെ ഇത്തവണത്തെ വിവാദം കുറച്ചു വ്യത്യസ്തമാണ്.എതിർ പാർട്ടികളോ കോൺഗ്രസിനെതിരെ സംസാരിച്ചവരൊ ഒന്നുമല്ല. തെക്കൻ കേരളമാണ് കണ്ണൂർ സിംഹമെന്നൊക്കെ പ്രീയപ്പെട്ടവർ വിളിക്കുന്ന കെ.സുധാകരന്റെ ഇത്തവണത്തെ ഇര. തെക്കും വടക്കും വഴക്ക് കേരളമുണ്ടായ കാലം മുതൽ ഇവിടെ ഉള്ളതാണ്. സെക്രട്ടേറിയറ്റ്, നിയമസഭ, കൊട്ടാരങ്ങൾ എന്നെക്കെ തെക്കുകാർ പറയുമ്പോൾ.

k-sudhakaran

തൃശ്ശുർ പൂരം, തെയ്യം, എന്നൊക്കെ വടക്ക് പറയും പക്ഷെ എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഒന്നിച്ച് നിക്കാറുമുണ്ട്. ഈ സെൻസിറ്റീവ് ഇഷ്യുവിലാണ് സുധാകരേട്ടൻ ഇത്തണപോയി തല ഇട്ടത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വിവാദത്തിന് ആധാരം. അഭിമുഖത്തിൽ തെക്കൻ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാർ തമ്മിൽ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് സുധാകരൻ പറഞ്ഞ മറുപടിയാണ് വിവാദമായിരിക്കുന്നത്.