mm

റോമക്ക് യു.എ.ഇ ഗോൾഡൻ വിസ. മലയാളം ഉൾപ്പെടെ നിരവധി പ്രമുഖ ചലച്ചിത്ര താരങ്ങൾക്ക് ഇ.സി.എച്ഛ് മുഖേനയാണ് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചത് . ദുബായ് ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് റോമ ഏറ്റുവാങ്ങി. ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ റോമ ഗോൾഡൻ വിസ ലഭിച്ചതോടെ ദുബായിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലാണ് . നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ റോമ ലോലിപോപ്പ് ,ചോക്ലേറ്റ് , ജൂലൈ 4 , മിന്നാമിന്നിക്കൂട്ടം ഉൾപ്പെടെ ഇരുപ്പത്തിയഞ്ചിൽപരം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. വെള്ളേപ്പം എന്ന ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.