chen-meifen-

ചർമം കണ്ടാൽ പ്രായം തോന്നില്ല എന്ന് പറയാറില്ലേ. ഇത് നടിയും അവതാരകയും ഗായികയുമായ തായ്‌വാൻ സ്വദേശി ചെൻ മീഫേലിന്റെ കാര്യത്തിൽ ശരിയാണ്. മീഫേലിന് 66 വയസുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കണ്ടാൽ ഒരു മുപ്പതോ, മുപ്പത്തിയഞ്ചോ വയസേ തോന്നുകയുള്ളൂ.

43 വർഷങ്ങൾക്ക് മുമ്പ് മീഫേലിനെ ബ്യൂട്ടീ ക്യൂൻ ആയി തിരഞ്ഞെടുത്തിരുന്നു. വർഷങ്ങൾക്കിപ്പുറവും സൗന്ദര്യത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. 'തായ്‌വാന്റെ ഹോട്ട് ആന്റി' എന്നാണ് ഇവരെ ആരാധകർ വിളിക്കുന്നത്.

ദിവസവും രാവിലെ ജിഞ്ചർ സൂപ്പ് കഴിക്കുന്നതാണ് ഈ അറുപത്തിയാറുകാരിയുടെ സൗന്ദര്യ രഹസ്യം. പതിവായി യോഗ അടക്കമുള്ള വ്യായാമങ്ങൾ ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും ഫോളോ ചെയ്യുന്നുണ്ട്. കൃത്യസമയത്ത് ഉറങ്ങുന്നതും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ സഹായിക്കുന്നുവെന്ന് നടി പറയുന്നു.