
കേദാർനാഥ്: ഉത്തരാഖണ്ഡിലെ കേദാർനാഥിന് സമീപം തീർഥാടകർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് ആറ് പേർ മരിച്ചു. ഒരു പൈലറ്റും അഞ്ച് തീർത്ഥാടകരുമാണ് മരിച്ചത്. ആറ് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കേദാർനാഥിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഗരുഡ് ഛഠിയിൽവച്ചാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യോമായന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
'കേദാർനാഥിൽ ഹെലികോപ്ടർ തകർന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. നഷ്ടത്തിന്റെ വ്യാപ്തി അറിയാൻ ഉത്തരാഖണ്ഡ് സർക്കാരുമായി നിരന്തരം ബന്ധപ്പെടുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നു.'- വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.
The helicopter crash in Kedarnath is extremely unfortunate. We are in touch with the State government to ascertain the magnitude of the loss, and are constantly monitoring the situation.
— Jyotiraditya M. Scindia (@JM_Scindia) October 18, 2022