boy

അമ്മയ്‌ക്കെതിരെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ മൂന്ന് വയസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മദ്ധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ദേദ്തലായിൽ നിന്നാണ് രസകരമായ സംഭവം റിപ്പോർട്ട് ചെയ്തത്.

മൂന്ന് വയസുകാരൻ അമ്മയോട് വഴക്കിട്ടു. അമ്മയ്‌ക്കെതിരെ പരാതി നൽകാൻ തന്നെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകണമെന്ന് പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മകനെയും കൂട്ടി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് പോകുകയും ചെയ്യുന്നു.

എന്താണ് സംഭവം എന്ന് ചോദിച്ചറിയുന്ന പൊലീസ് ഉദ്യോഗസ്ഥയും, അതിന് മറുപടി നൽകുന്ന കുട്ടിയുമാണ് വീഡിയോയിലുള്ളത്. അമ്മ മിഠായി ഒളിപ്പിച്ചുവച്ചെന്നും, മുഖത്ത് അടിച്ചെന്നുമാണ് കുട്ടിയുടെ പരാതി. അമ്മയെ ജയിലിൽ ഇടണമെന്നാണ് മൂന്ന് വയസുകാരന്റെ ആവശ്യം. മുഖത്തടിക്കുകയല്ല, മിഠായി എടുത്തിട്ടില്ലെന്ന് പറഞ്ഞ് മുഖത്ത് തലോടുക മാത്രമാണ് ഭാര്യ ചെയ്തതെന്നും കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

കുട്ടിയുടെ പരാതി കേട്ട് പൊലീസ് ഉദ്യോഗസ്ഥർ ചിരിക്കുന്നതും വീഡിയോയിലുണ്ട്. എല്ലാം കേട്ട് കഴിഞ്ഞ ശേഷം, അമ്മ ചെയ്തത് തെറ്റല്ലെന്നും, മോന്റെ നല്ലതിനുവേണ്ടിയാണെന്നും പൊലീസ് കുട്ടിയോട് പറയുന്നുണ്ട്. അതേസമയം, ഇത്തരത്തിൽ കുട്ടികൾ പരാതി പറയാൻ ധൈര്യത്തോടെ വരുന്നത് നല്ലതാണെന്നും അവർ കൂട്ടിച്ചേർത്തു.


വീഡിയോ വൈറലായതിന് പിന്നാലെ മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി നരോത്തം മിശ്ര മൂന്ന് വയസുകാരനുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. ദീപാവലിക്ക് മിഠായി അയച്ചുതരാമെന്ന് ഉറപ്പുനൽകിയ ശേഷമാണ് മന്ത്രി ഫോൺ വച്ചത്.

अम्मी ने 3 साल के बच्चे की चॉकलेट छुपाई तो बच्चा FIR कराने थाने पहुंच गया। 😅

थाने पहुंच कर उसने कहा मम्मी ने मेरी टॉफी चुरा ली।

वीडियो MP के बुरहानपुर का। pic.twitter.com/pswNYlTkgb

— काश/if Kakvi (@KashifKakvi) October 17, 2022