musical-album-

വലിയവീട്ടിൽ മീഡിയയുടെ ബാനറിൽ പോൾ വലിയവീട്ടിൽ നിർമ്മിച്ച 'പറയുവാൻ മോഹിച്ച പ്രണയം' എന്ന മനോഹര ഗാനാവിഷ്‌ക്കാരത്തിനാണ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ശബ്ദം നൽകിയിട്ടുള്ളത്. ഗാനം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു. നിരവധി സൂപ്പർഹിറ്റ് സംഗീത ആൽബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂർ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷജീർ പപ്പയാണ്.

സ്‌കൂൾ പ്രണയകാലത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആൽബത്തിൽ കെവിൻ പോൾ, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ വരികൾക്ക് ഷേർദിൻ തോമസ് സംഗീതം നൽകിയിരിക്കുന്നു. നിസാം അലിയാണ് പാടിയിരിക്കുന്നത്.

വിഷ്ണു നെല്ലായ ആർട്ടും ശ്രീകേഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മാർക്കറ്റിങ് കോർഡിനേറ്റർ - അസിം കോട്ടൂർ, അസോസിയേറ്റ് ക്യാമറ ജോയ് വെള്ളത്തൂവൽ, ആരിഫ്, മേക്കപ്പ് - ഷൈൻ റോസാരിയോ, ഡിസൈനർ മീഡിയ- ഉസ്മാൻ ഒമർ, പ്രൊഡക്ഷൻ കൺട്രോളർ -സലീം പി. എച്ച്, വസ്ത്രാലങ്കാരം - ബിന്ദു ജെയിമി, കാസ്റ്റിംഗ് ഡയറക്ടർ - ഡെൻസൺ ഡേവിസ്, പി ആർ ഒ - അജയ് തുണ്ടത്തിൽ