saudi

റിയാദ് : സൗദി അറേബ്യയിലെ തബൂക്കിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. സൗദിയുടെ വടക്ക് പടിഞ്ഞാറൻ തബൂക്ക് മേഖലയിലാണ് ഞായറാഴ്ച റിക്ടർ സ്കെയിൽ 3.38 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയത്. സൗദി വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തബൂക്ക് മേഖലയ്ക്ക് 48 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് മാറി 19.37 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കൽ സർവേ (S G S ) അറിയിച്ചു.

നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാത്രി 10.46 ന് രേഖപ്പെടുത്തിയ ഭൂചലനം ദുർബലമാണെന്നും അപകടകരമല്ലെന്നും എസ് ജി എസ് വക്താവ് താരിഖ് അബ അൽ-ഖെെൽ അറിയിച്ചു.