guinness

ശനിയും ഞായറും കുടുംബത്തോടൊപ്പവും കുട്ടുകാർക്കൊപ്പവും അടിച്ചുപൊളിച്ച ശേഷം തിങ്കളാഴ്ച സ്കൂളിലും ജോലിയ്ക്കും പോകണമെന്ന് ഓർക്കാൻ തന്നെ മടിയാണ്, തിങ്കളാഴ്ചയെ എടുത്ത് മാറ്റാൻ പറ്റുമോയെന്ന് രസകരമായി നമ്മളിൽ പലരും ചോദിച്ചിട്ടുമുണ്ട്. ഏറ്റവും മടിയുള്ള ദിവസവും തിങ്കളാഴ്ചയാണ്, അതിനാൽ തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ്. ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോർഡ് ഔദ്യോഗികമായി നൽകി ട്വീറ്റ് ചെയ്തിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ്. തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. നിരവധി പേരാണ് ഇതിനെ അനുകുലിച്ച് രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ മനസ് വായിക്കാൻ കഴിഞ്ഞെന്നും , തിങ്കളാഴ്ചയ്ക്ക് ഇത് വേണമെന്നും ഉള്ള രീതിയിൽ കമന്റുകൾ വരുന്നുണ്ട്. സോഷ്യൽ മീഡിയ ഇരുകെെയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

we're officially giving monday the record of the worst day of the week

— Guinness World Records (@GWR) October 17, 2022

ഈ പോസ്റ്റിനെ ഏറ്റവും കൂടുതൽ അനുകുലിച്ച് രംഗത്ത് വന്നത് കൊറിയൻ മ്യൂസിക്ക് ബാൻഡായ ബി ടി എസിന്റെ ആരാധകർ ആയിരുന്നു. കാരണം ഇന്നലെയാണ് ബി ടി എസ് തങ്ങൾ സെെനിക സേവനം അനുഷ്ഠിക്കാൻ പോകുന്നു എന്ന വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇത് അവരുടെ ലോകമെമ്പാടുമുള്ള ആരാധകരിൽ ദുഃഖമുണ്ടാക്കിയിരുന്നു. അതിനാൽ ഗിന്നസിന്റെ ഈ പോസ്റ്റിനെ അംഗീകരിച്ച് നിരവധി കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.