
ചെന്നൈ: ഉപഭോക്താവിന് പരിരക്ഷയ്ക്കൊപ്പം സമ്പാദ്യവും ഉറപ്പുനൽകുന്ന സിംഗിൾ പ്രീമിയം പ്ളാനായ 'ധൻ വർഷ" അവതരിപ്പിച്ച് എൽ.ഐ.സി. പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്ന പ്ളാൻ കൂടിയാണിത്.
പത്ത് വർഷം, 15 വർഷം എന്നിങ്ങനെ രണ്ട് ഓപ്‌ഷനുകൾ ഈ പോളിസിക്കുണ്ട്. പത്തുവർഷ ഓപ്ഷനിൽ 8 വയസും 15 വർഷ ഓപ്‌ഷനിൽ 3 വയസുമാണ് ചേരാവുന്ന കുറഞ്ഞ പ്രായപരിധി. കുറഞ്ഞ പ്രായപരിധി ഓപ്‌ഷനനുസരിച്ച് 35 മുതൽ 60 വയസുവരെ. 12,50,000 രൂപയാണ് കുറഞ്ഞ സം അഷ്വേർഡ് തുക. കൂടിയ തുകയ്ക്ക് പരിധിയില്ല. ധൻ വർഷ പോളിസിയിന്മേൽ നിബന്ധനകളോടെ വായ്‌പ എടുക്കാനുള്ള സൗകര്യവുമുണ്ട്. ഏജന്റുമാർ വഴിയോ www.licindia.in വഴിയോ പോളിസി വാങ്ങാം.