cummins

സിഡ്നി: ആരോൺ ഫിഞ്ച് വിരമിച്ചതിനെത്തുടർന്ന് ഓസ്ട്രേലിയൻ ഏകദിന ടീമിന്റെ ക്യാപ്ടനായി പാറ്റ് കമ്മിൻസിനെ തിരഞ്ഞെടുത്തു. നിലവിൽ ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം നായകനും കമ്മിൻസാണ്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കമ്മിൻസായിരിക്കും ഓസ്ട്രേലിയൻ നായകൻ. ടെസ്റ്റ് ടീമിന്റെ നായകനെന്ന നിലയിൽ കമ്മിൻസിന്റെ പ്രകടനം മികച്ചതാണെന്നും ടീമിനെ മുന്നിൽ നിന്ന് നയിക്കാനുള്ള പക്വതയയും കഴിവും അദ്ദേഹത്തിന് ധാരാളമുണ്ടെന്നും ക്രിക്കറ്റ് ആസ്ട്രേലിയ പുറത്തിറക്കിയ കുറിപ്പിൽ ദേശീയ ടീമിന്റെ ചീഫഅ സെലക്ടറും മുൻ നായകനുമായ ജോർജ് ബെയ്‌ലി പറഞ്ഞു. ട്വന്റി- 20 ലോകകപ്പിന് ശേഷം നാട്ടിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലായിരിക്കും ഓസീസിന്റെ ഏകദിന ക്യാപ്ടനായി കമ്മിൻസിന്റെ അരങ്ങേറ്റം. ട്വന്റി-20യിൽ ഫിഞ്ചാണ് ഓസീസ് ടീമിന്റെ നായകൻ.