ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ നാളെ കൊച്ചിയിൽ ആരംഭിക്കും

mm

മമ്മൂട്ടിയുടെ നായികയായി ജ്യോതിക വീണ്ടും മലയാളത്തിലേക്ക്. ദ ഗ്രേറ്ര് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കേറ്ററിംഗ് സർവീസ് തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തി ലൂടെയാണ് പന്ത്രണ്ട് വർഷത്തിനുശേഷം ജ്യോതിക എത്തുന്നത്. മമ്മൂട്ടിയും ജിജോ ബേബിയും ആദ്യമായാണ് ഒരുമിക്കുന്നത്.ചിത്രത്തിന്റെ രചന ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയയും ചേർന്നാണ്. . റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ.നാളെ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം : സാലു കെ. തോമസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, എഡിറ്റിംഗ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ് . ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം. പി. ആർ. ഒ : പ്രതീഷ് ശേഖർ.