
കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് ദേശീയ പുരസ്‌കാരം. നാഷണൽ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഫെഡറേഷനും ബാങ്കിംഗ് ഫ്രണ്ടിയേഴ്‌സും സംയുക്തമായി ഇൻഡോറിൽ സംഘടിപ്പിച്ച സഹകരണ അർബൻ ബാങ്കുകളുടെ സെമിനാറിൽ 'ബെസ്‌റ്റ് ഇൻവെസ്‌റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്" വിഭാഗത്തിലാണ് പുരസ്‌കാരം.
ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിൽ നിന്ന് പീപ്പിൾസ് ബാങ്ക് ചെയർമാൻ സി.എൻ.സുന്ദരൻ, സി.ഇ.ഒ കെ.ജയപ്രസാദ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. എൻ.എ.എഫ്.സി.യു.ബി ചെയർമാൻ ജ്യോതീന്ദ്ര മേത്ത, ബാങ്കിംഗ് ഫ്രണ്ടിയേഴ്സ് ചീഫ് എഡിറ്റർ മനോജ് അഗർവാൾ, മാനേജിംഗ് ഡയറക്‌ടർ ബാബു വി.നായർ, എസ്.വി.സി ബാങ്ക് മുൻ ജനറൽ മാനേജർ രവികിരൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.