workshop

തിരുവനന്തപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം ശില്പശാല സംഘടിപ്പിച്ചു. സമഗ്ര നീർത്തടാകാധിഷ്ഠിത വികസന പദ്ധതിയായ നീരുറവിന്റെ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സിയാണ് ഉദ്ഘാടനം ചെയ്തത്. ബ്ലോക്ക് വികസന കാര്യ ചെയർപേഴ്സൺ കവിതാ സന്തോഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈജു, കിഴുവിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർ പേഴ്സൺ എസ് സുലഭ, ബ്ലോക്ക് മെമ്പർമാരായ ശ്രീകല, അജിത, രാധികാ പ്രദീപ്, ജയശ്രീരാമൻ. എം ജി എൻ ആർ ഇ ജി എസ് ജില്ലാ കോർഡിനേറ്റർ അശോകൻ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ഹരിത കേരള മിഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.