
വിക്രമിനെ നായകനാക്കി പാ രഞ്ജിത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനക്കുപകരം മാളവിക മോഹൻ നായിക. ഡേറ്റ് ക്ളാഷിനെ തുടർന്ന് രശ്മിക പിൻമാറുകയായിരുന്നു. വിക്രമിന്റെ നായികയായി മാളവിക ആദ്യമാണ് .ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഹിന്ദിയിലും ചിത്രീകരിക്കുന്നുണ്ട്. ആന്ധ്രയിലെ കടപ്പ ജില്ലയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ്. സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ കെ.ഇ. ജ്ഞാനവേൽ രാജ ആണ് നിർമ്മാണം. ജി.വി. പ്രകാശ് സംഗീത സംവിധാനം ഒരുക്കുന്നു.