bjp

പനാജി: ഗോവയിലെ മൂന്ന് ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം. ദാവോർലിം, റെയിസ് മാഗോസ്, കോർട്ടലിം മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി സ്ഥാനാർത്ഥികളായ പരേഷ് നായിക് ദാവോർലിംമിലും, സന്ദീപ് കാശിനാഥ് ബന്ദോദ്കർ റെയിസ്‌മാഗോസിലും വിജയിച്ചു. കോർടലിമിൽ ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി മെർസിയാന മെൻഡസ് ഇ വാസും വിജയിച്ചു. ഫെബ്രുവരിയിൽ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഇവിടത്തെ ജില്ലാപഞ്ചായത്തംഗങ്ങൾ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയെ വിജയിപ്പിച്ച ഗോവയിലെ ജനങ്ങൾക്ക് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നന്ദി പറഞ്ഞു.