1

ചാവക്കാട്: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ പ്രകടനം നടത്തിയ നേതാക്കൾ ദേശവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിൽ. ബ്ലാങ്ങാട് തെരുവത്തു വീട്ടിൽ ഷഫീദ് (39), അഞ്ചങ്ങാടി സ്വദേശികളായ കുട്ടൻപറമ്പത്ത് വീട്ടിൽ ഷാജഹാൻ (37), പുളിക്കൽ വീട്ടിൽ ഇബ്രാഹിം (49) എന്നിവരെയാണ് ചാവക്കാട് പൊലീസ് യു.എ.പി.എ ആക്ട് ചുമത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 28 ന് രാവിലെ 7.30 ന് കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ അഞ്ചങ്ങാടി ജംഗ്ഷൻ വരെയാണ് പ്രകടനം നടത്തിയത്.

ഗുരുവായൂർ അസി. കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ കെ. വേണുഗോപാൽ, എസ്‌.ഐമാരായ കെ.വി. വിജിത്ത്, പി. കണ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.