sweedan

സ്റ്രോക്ക്‌ഹോം: സ്വീഡനിലെ കാലാവസ്ഥാ മന്ത്രിയായി 26കാരി ചുമതലയേറ്റു. ലിബറൽ പാർട്ടിയുടെ യുവജന വിഭാഗത്തെ നയിച്ചിരുന്ന റൊമിന പൗർമോഖ്താരിയാണ് മന്ത്രിസ്ഥാനത്തെ ചെറുപ്പത്തിന്റെ മുഖം. പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉൾഫ് ക്രിസ്റ്റേഴ്സൺ അവതരിപ്പിച്ച കാബിനറ്റ് അംഗങ്ങളുടെ കൂട്ടത്തിലാണ് റൊമിനയുടെ പേരും ഉൾപ്പെട്ടത്. പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെ പ്രവർത്തിച്ച് ആഗോളമുഖമായി മാറിയ ഗ്രേറ്റ തുൻബർഗിന്റെ നാട്ടിലാണ് കാലാവസ്ഥയ്ക്കും വേണ്ടി ഒരു ചെറുപ്പക്കാരി മന്ത്രിയാകുന്നത്.