
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് വാഹനാപകടത്തിൽ പരിക്ക്. ഇന്നലെ രാവിലെ പാറോട്ടുകോണം സ്‌നേഹ ജംഗ്ഷനിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടർ കുഴിയിൽപ്പെട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇദ്ദേഹത്തെ സുഹൃത്തുക്കൾ ചേർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ സന്ദീപ് ഡോക്ടർമാരുടെ നിർദേശപ്രകാരം നിരീക്ഷണത്തിലാണ്. സന്ദീപ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.