
മലയാളികളുടെ പ്രിയ താരമായ ദുൽഖർ ഒരു വാഹന പ്രേമി കൂടിയാണ്. കഴിഞ്ഞ ദിവസം നടൻ തന്റെ വാഹന ശേഖരം ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ആഡംബര കാറുകളുടെ വീഡിയോ താരം പങ്കുവച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തിരുന്നു.
വീഡിയോയ്‌ക്ക് താഴെ വന്ന ഒരു കമന്റും അതിന് ദുൽഖർ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥവച്ച് ഇത് എവിടെ ഓടിക്കുമെന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്.
'ബ്രോ നാട്ടിലെ റോഡുകളുടെ അവസ്ഥയും സ്‌പീഡ് ബ്രേക്കറുകളെല്ലാം വച്ച് ഈ വാഹനങ്ങൾ ഇന്ത്യയിൽ എവിടെ ഓടിക്കുമെന്നോർത്ത് അത്ഭുതം തോന്നുന്നു. ശരാശരി ഒരു പത്ത് കി. മീ ദൂരം താങ്കൾ ഓരോ കാറും ഇവിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്?'- എന്നായിരുന്നു ആരാധകന്റെ ചോദ്യം.
'മാൻഹട്ടനിൽ നിങ്ങൾക്ക് വാഹനം ഓടിക്കാൻ സാധിക്കുമെങ്കിൽ ഇന്ത്യയിലും ഓടിക്കാം.ഇതിൽ GT3ഒഴികെയുള്ള വാഹനങ്ങളെല്ലാം ചെന്നൈ - കൊച്ചി - ബംഗളൂരു റോഡുകളിൽ ഓടിച്ചിട്ടുണ്ട്.' എന്നായിരുന്നു ദുൽഖറിന്റെ മറുപടി.
