
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും 18 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. തൃശൂരിൽ നിന്നും കണ്ണൂർ ഡിപ്പോയിലേക്ക് വന്ന ബസിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം.
ബസ് കോട്ടക്കലിനും കോഴിക്കോടിനുമിടയിൽ എത്തിയപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട പൊതി കണ്ടക്ടർ തുറന്ന് നോക്കിയപ്പോഴാണ് സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് ഡിപ്പോയിൽ അറിയിച്ചെങ്കിലും കണ്ണൂർ ഡിപ്പോയിലുള്ള ബസായതിനാൽ സ്വർണം കണ്ണൂരിലേൽപ്പിച്ചു.