world-record

ജോഹന്നാസ്ബർഗ് : ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ചായയുണ്ടാക്കി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുകയാണ് ഇൻഗാർ വാലന്റെെൻ. ദക്ഷിണാഫ്രിക്കൻ വനിതയായ ഇവർ ഒരു മണിക്കൂറിൽ 249 കപ്പ് ചായയാണ് ഉണ്ടാക്കിയത്.

world-record

ദക്ഷിണാഫ്രിക്കയിൽ കാണുന്ന അസ്പാലാത്തസ് ലീനിയറിസ് ചെടിയിൽ നിന്നുണ്ടാകുന്ന ചുവന്ന ഹെർബൽ ടീയായ റൂയിബോസാണ് ഇതിനായി ഉപയോഗിച്ചത്. റൂയിബോസിന്റെ ഒറിജിനൽ,​വാനില,​സ്ട്രോബെറി തുടങ്ങിയ ഫ്‌ളേവറുകളിലാണ് ഇവർ ചായുണ്ടാക്കിയത്. ഈ ചായ കുടിക്കാൻ നാട്ടുകാരെയും സുഹൃത്തുക്കളെയും ഇൻഗാർ ക്ഷണിച്ചിരുന്നു. ഒരു ടീ ബാഗ് കുറഞ്ഞത് രണ്ട് മിനിട്ട് നേരമെങ്കിലും ചൂടുവെള്ളത്തിൽ ഇട്ടുവച്ചാൽ മാത്രമേ റൂയിബോസിന്റെ യഥാർത്ഥ രൂചി ലഭിക്കു. ഒരേസമയം നാല് കപ്പുകളിലാണ് ചായയുണ്ടാക്കിയത്. ഏകദേശം 170 ചായയെങ്കിലും ഉണ്ടാക്കാൻ കഴിയുമെന്നാണ് കരുതിയതെന്നും 2018 ലുണ്ടായ തീ പിടിത്തതിന് ശേഷം തന്റെ ഗ്രാമത്തിന്റെ ടൂറിസത്തിന് കൂടുതൽ ഉണർവ് നൽകാൻ കൂടിയാണ് ഈ ശ്രമമെന്നും നേട്ടത്തിന് ശേഷം ഇൻഗാർ പറഞ്ഞു. ഈ റെക്കോർഡിലുടെ തന്റെ ഗ്രാമവും റൂയിബോസും കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തും എന്ന സന്തോഷത്തിലാണ് ഇൻഗാർ. അളവ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഒരു കപ്പ് അയോഗ്യമാക്കി പ്രഖ്യാപിച്ചിരുന്നു. ‌

Here's what you missed on the latest episode of Stumbo Record Breakers 👇@stumbopopssa @etv https://t.co/SnOAnSHa1E

— Guinness World Records (@GWR) October 18, 2022