mm

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ മറയൂരിൽ ആരംഭിച്ചു.മറയൂരിലെ മലമടക്കുകൾക്കിടയിൽ ഒരു ഗുരുവും ശിഷ്യനും തമ്മിൽ ലക്ഷണമൊത്ത ചന്ദന മരത്തെച്ചൊല്ലി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. ഡബിൾ മോഹൻ എന്ന കുപ്രസിദ്ധ ചന്ദന ക്കൊള്ളക്കാരനായി പൃഥ്വിരാജും,ഗുരു ഭാസ്കരൻ മാഷായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവറെ അനശ്വരനാക്കിയ കോട്ടയം രമേശും പോരാടുന്നു.തൊട്ടപ്പനിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണ് നായിക. അനുമോഹൻ, ഷമ്മി തിലകൻ, രാജശ്രീ നായർ എന്നിവർക്കൊപ്പം തമിഴ് നടൻ ടി.ജെ. അരുണാചലവും താരനിരയിലുണ്ട്.ജി .ആർ .ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദ മാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.ഛായാഗ്രഹണം അനുരാഗ് കശ്യപ്.സംഗീതം - ജെക്സ് ബിജോയ്. ഉർവശി തിയേറ്റഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. പി.ആർ. ഒ വാഴൂർ ജോസ്.