
കെ.ജി എഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിച്ച് 100 കോടി ക്ളബിൽ ഇടംനേടിയ റിഷഭ് ഷെട്ടി നായകനായ കന്നഡ ചിത്രം കാന്താരയുടെ മലയാളം പതിപ്പ് ഇന്ന് തിയേറ്ററിൽ. റിഷഭ് ഷെട്ടി തന്നെ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സപ്‍തമി ഗൌഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ,നവീൻ .ഡി. പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കർണാടകയിലെ പരമ്പരാഗത കലകളായ കാംബ്ല, ഭൂത കോല എന്നിവ ആധാരമാക്കി ആക്ഷൻ ത്രില്ലറാണ് കാന്താര. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.