
ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ നാലാം പിറന്നാളാണ് ഇന്ന്.താരപുത്രിക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ജന്മദിനത്തിൽ കുഞ്ഞനുജത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി ദിലീപ്.
അനിയത്തിക്കുട്ടിയുടെ കവിളിൽ മുത്തം കൊടുക്കുന്നതിന്റെയും അവൾക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്നതിന്റെയും ചിത്രങ്ങളാണ് മീനാക്ഷി പങ്കുവച്ചത്. ഒരു വയസുകൂടി പിന്നിട്ടിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് മഹാലക്ഷ്മിക്ക് ആശംസകളറിയിച്ചിരിക്കുന്നത്. 2018 ഒക്‌ടോബർ പത്തൊൻപതിനാണ് ദിലീപ് - കാവ്യ ദമ്പതികൾക്ക് മഹാലക്ഷ്‌മി ജനിച്ചത്. കുട്ടിയുടെ ചിത്രങ്ങൾ ഇടയ്‌ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.