tea-coffee

അമിതമായ ചൂടുള്ള കാപ്പിയോ ചായയോ കുടിക്കുന്നത് അന്നനാള ക്യാൻസറിന് കാരണമാകുമെന്ന് റിപ്പോർട്ട്. ഇന്റർനാഷണൽ ജേണൽ ഒഫ് ക്യാൻസറിലാണ് പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 40നും 75നും ഇടയിൽ പ്രായമുള്ള 50,045 പേരിൽ പത്തുവർഷം തുടർച്ചയായി നടത്തിയ പഠനത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചൂടുള്ള ചായയോ കാപ്പിയോ മോത്തി കുടിക്കാൻ താൽപര്യമുള്ളവരാണ് പലരും. എന്നാൽ അമിതമായി ചൂട് ആഗ്രഹിക്കുന്നവരിൽ ക്യാൻസർ വരാനുള്ള സാദ്ധ്യത കൂടുതലാണത്രേ. അതിനാൽ ചൂടാറുന്നതുവരെ കാത്തിരിക്കണമെന്നാണ് അമേരിക്കൻ ക്യാൻസർ സൊസൈറ്റിയിലെ ഫർഹാദ് ഇസ്ളാമിയുടെ നിരീക്ഷണം.

അടുത്തിടെ നിരീക്ഷിക്കപ്പെട്ട 317 പേരിൽ അന്നനാള ക്യാൻസർ ഉണ്ടായതിന് പിന്നിൽ തിളച്ച പാനീയങ്ങൾ ഉപയോഗിച്ചതുകൊണ്ടുള്ള കാര
ണമാണെന്നാണ് നിഗമനം. 60 ഡിഗ്രിക്ക് മുകളിൽ താപനിലയുള്ള പാനീയങ്ങളാണ് ഇവർ ശീലമാക്കിയിരുന്നത്. ഇത്തരക്കാരിൽ ക്യാൻസർ വരാനുള്ള സാദ്ധ്യത 90ശതമാനമാണത്രേ.