mm

അനുജത്തിക്കുട്ടി മഹാലക്ഷ്മിക്ക് നാലാം പിറന്നാൾ ആശംസ നേർന്ന് മീനാക്ഷി പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു. ഒരു വയസു കൂടി പിന്നിട്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. 'മാമാട്ടി’യ്ക്ക് ചുംബനം നൽകുന്ന മീനാക്ഷിയുടെ ചിത്രത്തിന് ഇഷ്ടവുമായി ആരാധകരുമെത്തി. ഒക്ടോബർ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ടാണ് ദിലീപും കാവ്യ മാധവനും മഹാലക്ഷ്മി എന്ന പേര് നൽകിയത്.