അന്യഗ്രഹ ജീവികൾ ബഹിരാകാശത്തു എവിടെയെങ്കിലും ഉണ്ടോ എന്ന് ചികഞ്ഞു നോക്കും. അവക്കും മനുഷ്യർക്കും തമ്മിലുള്ള സാമ്യം സാദൃശ്യം ചികഞ്ഞു നോക്കും. അവർക്കു ഭൂമി വാസയോഗ്യം ആണോ എന്ന് ബില്യണുകൾ ചിലവിട്ടു നാം ഗവേഷണം നടത്തും. ഒടുവിൽ അവർ, അന്യഗ്രഹ ജീവികൾ എന്ന ഒന്ന് പ്രപാഞ്ചത്തിൽ എവിടെ എങ്കിലും ഉണ്ടെങ്കിൽ അവർ അത് അറിയും. നമ്മുടെ ഗവേഷണങ്ങൾ അവർ കണ്ടു പിടിക്കും.

പിന്നെ സംഭവിക്കുക അവർ നേരെ ഭൂമിയിൽ വാസം ഉറപ്പിക്കുന്നതാകും. ഇത് ചിത്രീകരണത്തിൽ ഇരിക്കുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമ ഒന്നുമല്ല. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിൽ സംഭവിക്കുവാൻ പോകുന്നത് ഇതാണ്. നമ്മൾ വെറുതെ തലയിടുകയാണോ അന്യഗ്രഹ ജീവികളുടെ സ്വകാര്യ ജീവിതത്തിലേക്ക്?