സംസ്ഥാനം ഒരു രൂപ പോലും മുടക്കാതെ വരുന്നു അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകൾ, വിമാനത്തിലെപ്പോലെ യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുകഴ്‌ത്തിയ, 160 കിലോമീറ്റർ വരെ വേഗതയിൽ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിൻ സർവീസ്, മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ കറങ്ങുന്ന സീറ്റുകളും മോഡുലർ ബയോ ടോയ്‌ലറ്റും വിശാലമായ ജനലുകളും സ്ലൈഡിംഗ് ഡോറുകളും ഉണ്ട്.

vande-bharat

മികച്ച സീറ്റുകൾ, ഇന്റീരിയറുകൾ, ഓട്ടോമാറ്രിക് ഡോറുകൾ, എന്തിനു സൗജന്യ വൈ ഫൈ വരെ, തീർന്നില്ല സൈഡ് റിക്ലൈനർ സീറ്റ്, ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈൻ, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമർജൻസി ലൈറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, വായു ശുദ്ധീകരണ സംവിധാനം. ഇതെല്ലാം ആസ്വദിച്ചു അതിവേഗത്തിൽ വന്ദേഭാരത് കുതിക്കുമ്പോൾ ട്രാക്കിലെ കൂട്ടിയിടി ഒഴിവാക്കാൻ ഇന്ത്യയുടെ സ്വന്തം കവച്ച് സുരക്ഷാ സംവിധാനവും.