
മെൽബൺ: പുറത്തെ പരിക്കിനെത്തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറിന് ഇത്തവണത്തെ ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് നഷ്ടമാകം. ഹർമ്മന്റെ ടീമായ മെൽബൺ റെനഗേഡ് സാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റായ ഹർമ്മന്റെ അഭാവം തങ്ങൾക്ക് വലിയ നഷ്ടമാണെന്ന് മെൽബൺ റെനേഗേഡ്സ് പത്രക്കുറിപ്പിൽ അറിയിച്ചു. ഹർമ്മന് പകരം ഇംഗ്ലീഷ് ബാറ്റർ ഇവെ ജോൺസിനെ മെൽബൺ റെനേഗേഡ്സ് ടീമിൽ ഉൾപ്പെടുത്തി.