astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 20 - 1198 തുലാം 3 വ്യാഴാഴ്ച . ( പുലർന്ന ശേഷം 10 മണി 29 മിനിറ്റ് 45 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം )

അശ്വതി: വാഹനങ്ങളുടെ ക്രയവിക്രയങ്ങൾ വഴി സാമ്പത്തിക നേട്ടം കൈവരിക്കും, അധികാരികളുടെ പ്രീതി കുടുംബസുഖം, നേത്ര രോഗം വരാതെ നോക്കണം, ദേവാലയ ദര്‍ശന യോഗം, അന്യസ്വത്ത് അനുഭവിക്കാന്‍ യോഗം.

ഭരണി: സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിൽ രംഗത്ത് നിന്നും നേട്ടങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും, വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.

കാര്‍ത്തിക: ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകളുടെ അറിയിപ്പുകൾ ലഭിക്കാൻ സാദ്ധ്യത, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, രോഗശാന്തി, കുടുംബസുഖം, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങള്‍.

രോഹിണി: പങ്കാളിയുടെ സഹകരണവും പ്രോത്സാഹനവും കൊണ്ട് ബിസിനസ് മേഖലകളിൽ നേട്ടങ്ങൾക്ക് വഴി തുറക്കും, അധികാരപ്രാപ്തി, വസ്ത്രങ്ങളും ആഭരണങ്ങളും ലഭിച്ചേക്കാം, ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, കര്‍മ്മ രംഗത്ത് നേട്ടം.

മകയിരം: കലാസാംസ്കാരിക രംഗത്തുള്ളവർക്ക് ഉയർച്ചയും അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കും, കുടുംബപരമായി ഗുണം, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അര്‍ഹാനാകും, കുടുബസുഖം.

തിരുവാതിര: ശത്രുക്കളെ കീഴ്പ്പെടുത്തും, കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കും, പ്രവര്‍ത്തന വിജയം,പ്രശ്നങ്ങള്‍ക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം, വലിയ ആയാസം കൂടാതെ ധനപ്രാപ്തി.

പുണര്‍തം: മുടങ്ങിക്കിടന്നിരുന്ന വിവാഹാലോചനകൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും, കുടുംബത്തിൽ ഉണ്ടായിരുന്ന കലഹങ്ങൾക്ക് ശാന്തത ഉണ്ടാവും, എല്ലാക്കാര്യങ്ങളിലും നേട്ടവും ഉന്നതിയും, കലാനൈപുണ്യം, പ്രശസ്തി.

പൂയം: കൂട്ടുകുടുംബത്തിൽ താമസിക്കുന്നവർ വീട് മാറുന്നതിനെ കുറിച്ച് ആലോചിക്കും, വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായ താല്പര്യം കാണിക്കും, ക്ഷമയില്ലായ്മ.

ആയില്യം: സാമ്പത്തിക ഭദ്രത കൈവരിക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കും, സന്താനങ്ങളോടൊത്ത് യാത്രകൾ നടത്തും, വ്യവഹാരങ്ങളിൽ വിജയം കൈവരിക്കും, ധനനേട്ടം, സന്താനസുഖം, കലാ രംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും.

മകം: പിതൃസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും, ചെലവ് വർദ്ധിക്കുന്നതിനനുസരിച്ച് വരവും വർദ്ധിക്കും, കീഴുദ്യോഗസ്ഥര്‍ മുഖേന നേട്ടം, കലാപരമായി പുതിയ അവസരങ്ങള്‍ ലഭിക്കും, പൂർവികരുടെ അനുഗ്രഹവും ആശീർവാദവും ഉണ്ടാവും, അമിതാവേശവും മുൻകോപവും കുറയ്ക്കുക.

പൂരം: സ്വസഹോദരങ്ങളുമായി ഉണ്ടായിരുന്ന കലഹങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം, സ്വാര്‍ത്ഥമായി പെരുമാറും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍, ബന്ധു ജനങ്ങളുമായി കലഹം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും, സ്ത്രീ സംബന്ധമായ വിഷയങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തണം.


ഉത്രം: സർക്കാർ ജീവനക്കാർക്ക് ശിക്ഷണ നടപടികളെ അഭിമുഖീകരിക്കേണ്ടി വരും, വിദ്യാർത്ഥികൾ പഠിത്തത്തിൽ വളരെയധികം ശ്രദ്ധ പുലർത്തണം, നിര്‍ബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, അസ്വസ്ഥതകളും തര്‍ക്കങ്ങളും കാരണം മനസ് കലുഷിതമാകും.

അത്തം: യാത്രകളിൽ സാമ്പത്തിക നഷ്ടവും സഞ്ചാരക്ലേശവും ഉണ്ടാവാൻ സാദ്ധ്യത, ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും, ഔഷധ സേവ വേണ്ടിവരും, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും, രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർ പൊതുജനപിന്തുണ കുറയാതെ ശ്രദ്ധിക്കണം.

ചിത്തിര: കുടുംബജീവിതത്തിലെ സന്തോഷവും സ്വസ്ഥതയും നഷ്ടപ്പെടാതിരിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകും, സമ്മാനാദി ലാഭം, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, യാത്രയില്‍ അപ്രതീഷിതമായി കണ്ടു മുട്ടലുകള്‍ ഉണ്ടാകും, മനസ്സിൽ ഉദ്ദേശിച്ച സംഗതികൾ നടപ്പിൽവരുത്താൻ എന്ത് കുത്സിത മാർഗവും സ്വീകരിക്കും.

ചോതി: കമിതാക്കൾക്ക് ആഗ്രഹ സാഫല്യം നേടാൻ സാധിക്കും, ഇഷ്ടപ്പെട്ടവരോടൊത്ത് ഉല്ലാസ യാത്രകൾ നടത്തും, തൊഴിൽ രംഗത്ത് ഉണ്ടായിരുന്ന തടസങ്ങൾ മാറിക്കിട്ടും, ധനപരമായ നേട്ടം, കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, മനോഃദുരിതത്തില്‍ നിന്നും മോചനം.

വിശാഖം: രോഗ ദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും, വിദേശയാത്രാ പരിശ്രമങ്ങൾ സഫലീകരിക്കും, തൊഴിൽ രംഗത്ത് അംഗീകാരങ്ങൾ ലഭിക്കും, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ, മാന്യത ലഭിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും, തൊഴില്‍ സ്ഥാപനത്തില്‍ ഉന്നത സ്ഥാന ലബ്‌ദ്ധി,കുടുംബ പരമായി ഉള്ള അസ്വസ്ഥതകള്‍ കുറയും.

അനിഴം: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അസൂയാവഹമായ നേട്ടങ്ങൾ ഉണ്ടാവും, ഒപ്പം നിന്ന് ചതിക്കുന്നവർക്കെതിരെ അതിയായ ജാഗ്രത ഉണ്ടാവണം, കാര്യങ്ങള്‍ അനുകൂലമാകും, ഒന്നിലധികം സംഗതികളില്‍ ഇടപെടും, കലാരംഗത്ത് വിജയം, എഴുത്തു കുത്തുകള്‍ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

കേട്ട: സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേരിയതോതിൽ സാമ്പത്തികനേട്ടം, പണമിടപാടുകളിൽ ചതിവ് പറ്റാതെ നോക്കണം, പ്രാർത്ഥനയ്ക്ക് ഫലം കിട്ടും, കുടുംബ സമാധാനം തിരികെ കിട്ടും, തൊഴില്‍ മേഖല ഉഷാറാകും, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം, ധനപ്രാപ്തി, കുടുംബ കോടതികളിൽ കേസ് നടത്തുന്നവർക്ക് അനുകൂല തീരുമാനങ്ങൾ ലഭിക്കും.

മൂലം: ബന്ധുജനങ്ങളിൽ നിന്നും സ്നേഹിതന്മാരിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം, സ്പോർട്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയ പ്രതീക്ഷ, ലഹരി ഒഴിവാക്കുക, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, കുടുംബ ജീവിതത്തിൽ നഷ്ടപ്പെട്ട സമാധാനം തിരികെ ലഭിക്കും.

പൂരാടം: ഔദ്യോഗികതലത്തിൽ പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കാൻ സാദ്ധ്യത, ബിസിനസുകാർക്ക് കൂടുതൽ ലാഭം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്, രോഗശമനം ഉണ്ടാകും, വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, തൊഴിലില്‍ അഭിവൃദ്ധി, യാത്രയില്‍ നേട്ടം, സ്ത്രീകള്‍ക്ക് അംഗീകാരം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, ജലവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾക്കും പുതിയ അവസരങ്ങൾക്കും സാദ്ധ്യത.

ഉത്രാടം: ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ കാലതാമസം നേരിടും, സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, കുടുംബ സമാധാനം, ആത്മവിശ്വാസക്കൂടുതല്‍, ശുഭാപ്തി വിശ്വാസം, മനസുഖം ലഭിക്കും, ജീവിത പങ്കാളിയുടെ സഹകരണവും സഹായവും എപ്പോഴും ഉണ്ടാവും.

തിരുവോണം: മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും, പുതിയ സംരംഭങ്ങൾ ആസൂത്രണം ചെയ്തു വിജയിപ്പിക്കുന്നതിൽ കഴിവ് തെളിയിക്കും, അവിചാരിത ധനനേട്ടം, ബിസിനസില്‍ ധനവര്‍ദ്ധനവ്‌, ഇഷ്ട മംഗല്ല്യയോഗം, സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍, ഔദ്യോഗികരംഗത്ത് ഉന്നത തലത്തിൽ നിന്നും സഹായങ്ങൾ ലഭിക്കും, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വ്യവഹാരങ്ങൾ അനുകൂലമാകും,

അവിട്ടം: അപകട സാദ്ധ്യത ആയതിനാൽ യാത്രകളിൽ മുൻകരുതലുകൾ എടുക്കുക, കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും, പുറമേ നിന്നുള്ള സഹായങ്ങൾ മന്ദീഭവിക്കും, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, ഗുരുജനങ്ങളെ വെറുപ്പിക്കാതെ നോക്കണം.

ചതയം: മനസിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ വിഷമിക്കും, സഞ്ചാരക്ലേശം വർദ്ധിക്കും, അപ്രതീക്ഷിതമായി ധന നഷ്ടത്തിന് ഇടവരും, സ്ത്രീകളുമായി വിരോധിക്കാൻ സാദ്ധ്യത കൂടുതലാണ്, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, അനുകൂലികള്‍ ശത്രുക്കളാകും, വ്യവഹാര പരാജയം, ശത്രുഭയം വർദ്ധിക്കും, വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് തടസങ്ങൾ നേരിടും.

പൂരുരുട്ടാതി: സുഹൃത്തുക്കളുമായി കലഹിക്കാനിടവരും, സത്യസന്ധതയോടെ പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യുക, സ്വദേശം വിട്ട് താമസിക്കും, അഭിമാന ക്ഷതം വരാതെ നോക്കണം, കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, പൊതുജന വിരോധത്തിന് ഇടയാക്കുന്ന സംഗതികൾ ഒഴിവാക്കണം, സാമ്പത്തിക സ്ഥിതി മോശമാകാൻ സാദ്ധ്യത, വാഹന സംബന്ധമായി ദുരിതങ്ങൾക്ക് സാദ്ധ്യത, തൊഴിൽ രംഗത്തു നിന്നും വിട്ടു നിൽക്കേണ്ടി വരും.

ഉത്രട്ടാതി: മറ്റുള്ളവരെ കൈയയച്ച് സഹായിക്കുന്നത് കാരണം ദുരിതത്തിൽ ആവും, സ്വജനങ്ങളുമായി കലഹിക്കാനിടവരും, സ്വന്തം തീരുമാനങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കും, സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടാകും, ഉല്ലാസയാത്രകള്‍, തൊഴില്‍ മേഖലയില്‍മേന്മ, വിനോദ യാത്രകളിൽ സന്തോഷിക്കാനുള്ള അവസരങ്ങൾ സംജാതമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും.

രേവതി: എതിർത്ത് നിന്നിരുന്ന വ്യക്തികൾ അനുകൂലമാകും, ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ്, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവെ സുഖം, ശത്രുക്കള്‍ മിത്രങ്ങളാകും, ഇഷ്ട ഭക്ഷണ ലഭ്യത, ശത്രുശല്യം കുറയും, അയൽക്കാരുമായി രമ്യതയിൽ ആവും, വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉത്സാഹം വർദ്ധിക്കും, ആരോഗ്യസ്ഥിതി മെച്ചമായിരിക്കും, രാഷ്ട്രീയപ്രവർത്തകർക്ക് പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കും, ബന്ധുജനങ്ങൾ സഹായിക്കും, സ്വയം ചെയ്തുതീർക്കേണ്ട സംഗതികൾ മറ്റുള്ളവരെ ഏൽപ്പിക്കരുത്.