ഇന്ന് ഓപ്പറേഷനുകൾ കൂടുതലും കീഹോൾ സർജറി അഥവാ ലാപ്പറോസ്കോപിക് സർജറികളായി മാറിക്കഴിഞ്ഞു. ശരീരത്തിൽ എവിടെയെങ്കിലും ചെറിയ മുറിവുകളിലൂടെ എന്തെങ്കിലും ഓപ്പറേഷനുകൾ നടത്തുന്നതിനെ മിനിമൽ അക്സസ്സ് സർജറി എന്നു പറയാം. രോഗിയുടെ ശരീരത്തിൽ പാടുകളോ മറ്റു അനുബന്ധ പ്രശ്നങ്ങളോ ഇല്ലാതെ ശസ്ത്രക്രിയ പൂർത്തീകരിക്കാൻ സാധിക്കുന്നു എന്നതാണ് ലാപ്പറോസ്കോപിക് സർജറിയുടെ പ്രധാന ഉദ്ദേശം. മാത്രമല്ല, കീഹോൾ സർജറിക്ക് വിധേയനാകുന്ന ഒരു രോഗിക്ക് ശരീരത്തിൽ വലിയ മുറിവുകൾ ഉണ്ടാകാത്തതിനാൽ എത്രയും പെട്ടെന്ന് തന്നെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുവാനും സാധിക്കുന്നു.

surgery