k-sudhakaran-shashi-taroo

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തfരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിനെ പുകഴ്‌ത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മത്സരത്തിൽ തരൂർ മാന്യത പുലർത്തിയെന്ന് സുധാകരൻ പറഞ്ഞു. തരൂരിനോട് ഒരു ശത്രുതയും ഇല്ലെന്നും, അർഹമായ സ്ഥാനം പാർട്ടി അദ്ദേഹത്തിന് കൊടുക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് സുധാകരൻ പ്രതികരിച്ചു.

വാക്കു കൊണ്ട് പോലും തരൂർ ആരെയും നോവിച്ചില്ല. തരൂരിനെ ഉൾക്കൊണ്ട് തന്നെ മുന്നോട്ട് പോകും. പാർട്ടിയുടെ തിരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അതുകണ്ട് മറ്റുള്ളവർ ഞെട്ടിയിരിക്കുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് നടന്നാൽ ഒരാൾ ജയിക്കും ഒരാൾ തോൽക്കും അത് സ്വാഭാവികമാണ്. ഖാർഗെ ജയിച്ചതിലും തരൂർ തോറ്റതിലും ഞങ്ങൾക്ക് സന്തോഷമോ ദുഃഖമോ ഇല്ല. സന്തോഷം ഉള്ളത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടന്നതിലാണ്. വർഷങ്ങൾക്ക് ശേഷമാണ് അത് നടക്കുന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് തങ്ങൾ ഒരോരുത്തരുമെന്നും കെപിസിസി അദ്ധ്യക്ഷൻ വ്യക്തമാക്കി.