
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര കേരളത്തിന് ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും ഖജനാവിന് നഷ്ടം മാത്രമാണുണ്ടാക്കിയതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് പേരാമ്പ്രയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക കേരളസഭയും വിദേശയാത്രയിൽ എന്ത് നേട്ടമുണ്ടായെന്നും ഔദ്യോഗിക വിദേശ പര്യടനത്തിലില്ലാത്ത ഗൾഫ് രാജ്യങ്ങളിലേക്ക് എന്തിന് പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.ഗവർണർ പറഞ്ഞത് തെറ്റാണെങ്കിൽ മന്ത്രി എം.ബി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റ് മുക്കിയത് എന്തിനാണെന്ന് ചോദ്യത്തിന് മറുപടിയായി കെ.സുരേന്ദ്രൻ ചോദിച്ചു.
കേരള പൊലീസ് അസോസിയേഷൻ സി.പി.എമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണെന്ന്,ഒഫീഷ്യൽ മാസികയായ കാവൽ കൈരളിയിൽ വന്ന ഹിന്ദുവിരുദ്ധസൃഷ്ടിയെക്കുറിച്ച് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.