
ഗാബ : ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നിശ്ചചയിച്ചിരുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ബ്രിസ് ബേനിലെ ഗാബ വേദിയാകേണ്ടിയിരുന്ന മത്സരം ഒരു പന്തു പോലും എറിയാതെയാണ് ഉപേക്ഷിച്ചത്.
ലോകകപ്പിന് മുമ്പ് ഇരു ടീമിന്റെയും അവസാന സന്നാഹമായിരുന്നു ഇത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ സന്നാഹത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കിയിരുന്നു. എന്നാൽ ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ തോറ്റിരുന്നു.
ഇന്ത്യ- പാക് മത്സരത്തിനും ഭീഷണി
ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാന് എതിരെയാണ്. എന്നാൽ മെൽബൺ വേദിയാകുന്ന ആ മത്സസരത്തിനും മഴയുടെ ഭീഷണിയുണ്ട്. മെൽബണിൽ ഞായറാഴ്ച 80 ശതമാനം ആണ് മഴയ്ക്ക് സാധ്യത. മഴ മൂലം ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. അതേസമയം സൂപ്പർ 12 മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടായിരിക്കില്ല. സെമി , ഫൈനൽ മത്സരങ്ങൾക്ക് മാത്രമാണ് റിസർവ് ദിനങ്ങൾ ഉള്ളത്.