
തിരുവനന്തപുരം: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ റേഡിയോ അമേച്വർ സൊസൈറ്റി ഒഫ് അനന്തപുരിയും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടവും ചേർന്ന് ജോട്ടാ ജോട്ടി ജംബൂരി നടത്തി. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ബിജോ ഗീവറുഗീസ് ഉദ്ഘാടനം ചെയ്തു. 35 കുട്ടികൾ പങ്കെടുക്കുകയും റേഡിയോ വഴി മറ്റുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ജോസ് എൽവിസ് റോയ്, ഗൈഡ് ക്യാപ്ടൻ സോബി ജെ., റേഡിയോ അമേച്വർ സൊസൈറ്റി ഒഫ് അനന്തപുരി ഭാരവാഹികളായ അഭിജിത്ത്, സനോജ്, ശശി, നമിത, ഹരീഷ്, അഖിൽ, ബ്ളസ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മുതൽ വൈകിട്ട് 4വരെയായിരുന്നു പരിപാടി.