kk

മുംബയ് : ദുബായിൽ വീണ്ടും ആഡംബര വസതി സ്വന്തമാക്കി ഇന്ത്യയിലെ രണ്ടാമത്തെ കോടീശ്വരൻ മുകേഷ് അംബാനി. ദുബായിലെ ഏറ്റവും ആഡംബര ഹർമ്യങ്ങൾ നിറഞ്ഞ പാംജുമേറയിൽ കഴിഞ്ഞ ആഗസ്റ്റിൽ മുകേഷ് അംബാനി 640 കോടി രൂപയുടെ വില്ല വാങ്ങിയിരുന്നു,​ ദുബായുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീലായിരുന്നു അത്,​ എന്നാൽ അതിന് പിന്നാലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കോടീശ്വരൻ 686 കോടി രൂപയ്ക്ക് പാം ജുമേറയിൽ തന്നെ മറ്റൊരു വസതി വാങ്ങി മുകേഷ് അംബാനിയുടെ റെക്കോഡ് തകർത്തിരുന്നു. ഇപ്പോ ൾ റെക്കോ‌‌ഡും മറികടന്നിരിക്കുകയാണ് അംബാനി കുടുംബം.

1300 കോടി രൂപയ്ക്കാണ് പുതിയ ആഡംബര വസതി അംബാനി കുടുംബം വാങ്ങിയത്. കുവൈറ്റ് വ്യവസായി മുഹമ്മദ് അൽഷായിൽ നിന്നുമാണ് 163 മില്യൺ ഡോളറിന് പാം ജുമേറയിലെ വസതി മുകേഷ് അംബാനി വാങ്ങിയത്. അതേസമയം ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് റിലയൻസ് ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ആദ്യം വാങ്ങിയ വീട്ടിൽ നിന്ന് ചെറിയ ദൂരത്തിലാണ് ഇപ്പോൾ വാങ്ങിയ വില്ലയും. കടലിനോട് ചേർന്നാണ് പുതിയ വസതി.

Indian billionaire Mukesh Ambani is building on his Dubai property empire with another record-breaking purchase, sources say https://t.co/DCAFArOjOO

— Bloomberg (@business) October 19, 2022

ഇന്ത്യൻ കോടീശ്വരൻമാരിൽ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്ഥി 8,800 കോടി ഡോളറാണ്. ലോക സമ്പന്ന പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ മുകേഷ് അംബാനിയുള്ളത് .