
ഗുവാഹത്തി: അരുണാചൽ പ്രദേശിലെ ആദ്യത്തെ പൊതു വിമാനത്താവളമായ ഹോളോംഗിയിൽ ആദ്യ യാത്രാ വിമാനത്തിന്റെ പരീക്ഷണ ലാൻഡിംഗ് വിജയകരം. ദിബ്രുഗഢ് വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ എയർബസ് 320 വിമാനമാണ് ഇന്നലെ ഹോളോങ്കിയിലെത്തിയത്. 694 ഏക്കർ സ്ഥലത്ത് പുതുതായി നിർമ്മിച്ച വിമാനത്താവളം നവംബർ ആദ്യ പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ (എ.എ.ഐ) അറിയിച്ചു.