gpl
കേരള ത്തിലെ വസ്ത്ര വ്യാപാര വിപണന രംഗ ത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഗാർമെന്റ്‌സ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് 25 മുതൽ 29 വരെ ബംഗലൂരു സാംപ്രസിദ്ധി​ സ്‌പോർട്‌സ് എസ്റ്റാഡിയോ ക്രിക്കറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന ഗാർമെന്റ്‌സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റി​നെ കുറി​ച്ച് പ്രസിഡന്റ് വി.എ ച്ച്.എം. അഹമ്മദുള്ള വിശദീകരിക്കുന്നു. സെക്രട്ടറി സാബി ജോൺ, ജോയിന്റ് സെക്രട്ടറി ഷാജി ദിവകരൻ, വൈസ് പ്രസിഡന്റ് ജിനോയ് വർഗീസ്, മാലിക് കെ.ടി.എം.സിൽക്‌സ് എന്നിവർ സമീപം.

കൊ ച്ചി: കേരള ത്തിലെ വസ്ത്ര വ്യാപാര വിപണന രംഗ ത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഗാർമെന്റ്‌സ്
ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗാർമെന്റ്‌സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് 25 മുതൽ 29 വരെ
ബംഗലൂരു സാംപ്രസിദ്ധി​ സ്‌പോർട്‌സ് എസ്റ്റാഡിയോ ക്രിക്കറ്റ് മൈതാനിയിൽ അരങ്ങേറും. ഗാർമെന്റ്‌സ് പ്രീമിയർ ലീഗിന്റെ (ജി.പി.എൽ) ടീം ജേഴ്‌സി പ്രകാശനം കൊച്ചിയിൽ പുളിമൂട്ടിൽ സിൽക്‌സ് സ്ഥാപകൻ ഔസേ പ്പ് ജോൺ
നിർവഹി ച്ചു. നാല് സെലിബ്രിറ്റി ടീം ഉൾപ്പെടെ 12 ടീമുകളാണ് അഞ്ച് ദിവസം നീുനിൽക്കുന്ന ടൂർണമെന്റിൽ
കളിക്കുകയെന്ന് ട്രസ്റ്റ് പ്രസിഡന്റ് എച്ച്.എം. അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ജോയിന്റ് സെക്രട്ടറി ഷാജി ദിവാകരൻ, വൈസ് പ്രസിഡന്റ് ജിനോയ് വർഗീസ്, മാലിക് കെ.ടി.എം സിൽക്‌സ് എന്നിവർ വാർ ത്താ സമ്മേളന ത്തിൽ അറിയിച്ചു.
സംഘടനയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധങ്ങളായ ക്ഷേമപ്രവർത്തനങ്ങൾക്കായുളള ധന സമാഹരണാർത്ഥമാണ് മെഗാ ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടി പ്പിക്കുന്നത്. 2015ൽ തൃ പ്പൂണിത്തുറ പൂജ ക്രിക്കറ്റ് മൈതാനിയിലാണ് ആദ്യ ടൂർണമെന്റ് സംഘടി പ്പി ച്ചത്. കഴിഞ്ഞ വർഷത്തെ ടൂർണമെന്റ് ഗോവയിലായിരുന്നു.
ടൂർണമെന്റിലൂടെ സമാഹരി ച്ച പണം ഉപയോഗി ച്ച് സംഘടന 2018ലെ പ്രളയ കാലത്ത് ആലപ്പുഴയിലും 2019ൽ ഉരുൾപൊട്ടിയ കവളപ്പാറ, പോത്തുകല്ല് എന്നിവിടങ്ങളിലും ദുരിതാശ്വാസ പ്രവർത്തനം നടത്തി​യെന്ന് ഭാരവാഹികൾ പറഞ്ഞു.