benny-gantz

ജെറുസലേം: യുക്രെയിനിലേക്ക് ആയുധങ്ങൾ അയയ്ക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. കീവിന്റെ സേനയെ ശക്തിപ്പെടുത്താനുള്ള ഇസ്രായേൽ നീക്കം രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്ന റഷ്യയുടെ മുന്നറിയിപ്പുണ്ടായി രണ്ടു ദിവസത്തിനു ശേഷമാണ് ഇസ്രയിലിന്റെ നീക്കം. യുക്രെയിനുമായുള്ള നയം മാറില്ലെന്നും ഞങ്ങൾ അവർക്ക് പിന്തുണ നൽകുമെന്നും എന്നാൽ ആയുധങ്ങൾ നൽകില്ലെന്നും ഗാന്റ്സ് അറിയിച്ചു. റഷ്യൻ- യുക്രെയിൻ യുദ്ധംആരംഭിച്ചതു മുതൽ നയപരമായ രീതിയിലാണ് ഇസ്രയേലിന്റെ നീക്കം. അയൽരാജ്യമായ സിറിയയിൽ വ്യോമാക്രമണം തുടരാൻ ഇസ്രയേലിന് റഷ്യയുടെ സഹകരണം ആവശ്യമാണ്. അവിടെ റഷ്യൻ സൈന്യം നിലയുറപ്പിച്ചിട്ടുള്ളതാണ്. റഷ്യയുമായുള്ള ജൂതന്മാരുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുള്ളതുകൊണ്ട് റഷ്യയുമായുള്ള ബന്ധം സംരക്ഷിക്കേണ്ടത് ഇസ്രയേലിന്റെ ആവശ്യമാണ്. എന്നാൽ, ഇസ്രയേലിന്റെ ഈ പരാമർശം യുക്രെയിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ നിലപാടിനെ യുക്രെയിൻ മുമ്പും വിമർശിച്ചിട്ടുണ്ട്.