rajagiri
രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ എൻ.എസ്.എസ്. ഫണ്ടഡ് യൂണിറ്റ് ഉദ്ഘാടനം എം.ജി. യൂണിവേഴ്‌സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.ഇൻ. എൻ. ശിവദാസൻ നിർവഹിക്കുന്നു

കാക്കനാട്: രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ എൻ.എസ്.എസ്. ഫണ്ടഡ് യൂണിറ്റ് ഉദ്ഘാടനം എം.ജി. യൂണിവേഴ്‌സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.ഇൻ. എൻ. ശിവദാസൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. അജീഷ് പുതുശേരി സി.എം.ഐ. അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ ബോധവത്കരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം കോളേജ് ഡയറക്ടർ ഫാ. ഡോ മാത്യു വട്ടത്തറ സി.എം.ഐ. നിർവഹിച്ചു. കോളേജ് ഐ.ക്യു. എ.സി. കോർഡിനേറ്റർ ജോബി ജേക്കബ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ചന്ദ്രലാൽ വി.എസ് , ഫാക്കൽട്ടി​ ഇൻ ചാർജുമാരായ ഹിത പി. എസ്, ഹീര ബി., ഡോ.ബിബിൻ ദാസ് യു.ആർ, യൂണിറ്റ് സെക്രട്ടറിമാരായ ജോയൽ ഡാനിയൽ മാത്യൂസ്, ദേവിക മോഷി എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ ബോധവത്ക്കരണത്തി​ന്റെ ഭാഗമായി ഫ്‌ളാഷ് മോബും കലാപരിപാടികളും സംഘടിപ്പിച്ചു.