തിരുവനന്തപുരം:കുമാരപുരം രാമനാഥ കൃഷ്ണൻ ടെന്നിസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേരള ടെന്നിസ് അക്കാദമിയിൽ കുട്ടികൾക്ക് സൗജന്യ ടെന്നിസ് പരിശീലനത്തിന് അവസരം. അഞ്ചു മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. എല്ലാ ആഴ്ചയിലും ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം. പരിശീലനത്തിനാവശ്യമായ ടെന്നിസ് റാക്കറ്റുകളും ബോളുകളും സൗജന്യമായി നൽകും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9846601851 എന്ന നമ്പറിലോ keralatennisacademy@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.