kk

ന്യൂയോർക്ക്: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാതാപിതാക്കളെ സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി ഗൂഗിൾ. കുട്ടികളെ ട്രാക്ക് ചെയ്യുന്നത് ഉൾപ്പെടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന ഫാമിലി ലിങ്ക് ആപ്പിലാണ് ഗൂഗിൾ പുതിയ അപ്ഡേഷൻ കൊണ്ടുവന്നത്. ആഴ്ചകൾക്കകം പുതിയ ഫീച്ചർ മാതാപിതാക്കൾക്ക് ഉപയോഗിക്കാൻ കഴിയും.

കുട്ടികൾ എവിടെയെുണ്ടെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുന്ന ലൊക്കേഷൻ ടാബിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡിവൈസ് ലൊക്കേഷൻ സംബന്ധിച്ച് കൃത്യമായ വിവരം അറിയാൻ കഴിയും. സ്കൂൾ ഉൾപ്പെടെ കുട്ടികൾ പതിവായി പോകുന്ന പ്രത്യേക സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുട്ടികൾ എത്തുമ്പോഴും ഇറങ്ങുമ്പോഴും വിവരം ലഭിക്കുന്ന വിധം വോട്ടിഫിക്കേഷൻ ലൈവാക്കി വയ്ക്കാൻ സാധിക്കും. കുട്ടികൾ എത്ര സമയം മൊബൈൽ ഉപയോഗിച്ചു എന്ന് കൃത്യമായി അറിയാൻ കഴിയുന്ന ഹൈലൈറ്റ് ടാബ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുന്നു.

കുട്ടികൾ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സ്നാപ്പ് ഷോട്ടായി മാതാപിതാക്കൾക്ക് ലഭിക്കും. മൊബൈൽ ഫോൺ കൈയിൽ ഇല്ലാത്ത സമയത്തോ ആപ്പ് ഡൗഎൺലോഡ് ചെയ്യാത്ത സമയത്തോ വെബ്സൈറ്റിലെ ഓൺലൈൻ ഫീച്ചറുകൾ ഉപയോഗിച്ചും സുരക്ഷ ഉറപ്പുവരുത്താൻ കഴിയും. മൊബൈലിൽ കുട്ടികൾ സമയം ചെലവഴിക്കുന്നത് നിയന്ത്രിക്കാൻ സ്‌ക്രീൻ ടൈം സെറ്റ് ചെയ്ത് വെയ്ക്കാൻ സാധിക്കും.